നൈജീരിയ സ്‌കൂള്‍ ആക്രമണം; പെണ്‍കുട്ടികള്‍ക്കായി അന്വേഷണം തുടരുന്നു

അബൂജ: നൈജീരിയായിലെ സംഫാറ സംസ്ഥാനത്തെ ഗേള്‍സ് സ്‌കൂളിലെ ഡോര്‍മിറ്ററിയില്‍ നിന്ന് 317 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നൂറോളം പേര്‍ വരുന്ന അക്രമികള്‍ ഡോര്‍മിറ്ററിയില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഹെലികോപ്്റ്ററുകള്‍ അടക്കം ഉപയോഗിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്‌കൂളുകള്‍ ആക്രമിച്ച് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം ഇവിടെ സാധാരണമായിരിക്കുകയാണ്.