ന്യൂനപക്ഷ അനുപാതം: കേരള സര്‍ക്കാര്‍ നീക്കം തടഞ്ഞു സുപ്രീംകോടതി

സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ കാറ്റിൽപറത്തി, കോടികൾ മുടക്കി പരമോന്നത കോടതിയിൽ അപ്പീലിന് പോയ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം , സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി.
പൊതു സമൂഹത്തിന്റെ നികുതിപ്പണം, ഒരു സമുദായത്തിന് വേണ്ടി മാത്രം, ഉപയോഗിക്കുന്നതിന്റെ മറ്റൊരു തെളിവാണിത്.
5 ന്യൂനപക്ഷ സമുദായങ്ങൾക്ക് തുല്യമായ കിട്ടേണ്ട വിഹിതത്തിൽ, 80 ശതമാനം മുസ്ലിങ്ങൾക്ക് വേണ്ടി മാത്രം നൽകുന്ന കേരള സർക്കാരിന്റെ അന്യായത്തിനെറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി വിധി.
തുടർന്ന് നടന്ന സർവകക്ഷി യോഗത്തിൽ, ഹൈക്കോടതി നൽകിയ അനുപാതം തുടരാൻ തീരുമാനിച്ച സര്‍ക്കാര്‍ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി, രഹസ്യമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നിര്‍ധനരായ ധാരാളം ക്രൈസ്തവര്‍ക്ക് സഹായമായ ഹൈക്കോടതി വിധിക്ക് തടയിടാനുള്ള കേരള സര്‍‍ക്കാരിന്റെ ഈ നീക്കത്തിന് എതിരെ സീറോ മലബാര്‍ സഭ ശക്തമായി രംഗത്ത് വന്നിരുന്നു.