പശ്ചിമബംഗാളിലെയും ജാര്‍ഖണ്ഡിലെയും ജനങ്ങളുടെ സങ്കടം തോരാമഴയായി പെയ്യുന്നു. അവര്‍ സ്നേഹിച്ച, അവര്‍ക്കുവേണ്ടി ജീവിച്ച ഷന്താളിന്റെ അപ്പസ്തോലന് നിത്യസമ്മാനത്തിനായി യാത്രയായിരിക്കുന്നു. ഫാ. റിച്ചാര്‍ഡ് വി ജോയാണ് ഏപ്രില്‍ പതിമൂന്നിന് മരണമടഞ്ഞത്.
അപരിഷ്കൃതര്‍ക്കും അരികുജീവിതങ്ങള്്ക്കും പ്രത്യേകിച്ച് ഷന്താളുകള്ക്കും വേണ്ടിയായിരുന്നു അച്ചന് ജീവിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്ക്കിന്സണ് രോഗത്തിന് ചികിത്സയിലായിരുന്നു. ദുംക്കാ രൂപതയ്ക്കുവേണ്ടി സേവനം ചെയ്തിരുന്ന ഇദ്ദേഹം കന്യാകുമാരിയിലെ പള്ളം ഗ്രാമവാസിയാണ്.
പൗരോഹിത്യജീവിതത്തില്‍ നാല്പതുവര്ഷം പൂര്‍ത്തിയാക്കിയ ദിവസം തന്നെയാണ് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായിരിക്കുന്നതും.