പിതാവിന്റെ സംസ്‌കാരച്ചടങ്ങിന് പോകുകയായിരുന്ന വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി

നൈജീരിയ: നൈജീരിയായില്‍ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി കോണ്‍ഗ്രിഗേഷന്‍ ഓഫ് സണ്‍സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്‌സിയിലെ ഫാ. വാലന്റൈനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. പിതാവിന്റെ സംസ്‌കാരച്ചടങ്ങിന് പോകുകയായിരുന്നു വൈദികന്‍.

ഇന്നലെയാണ് സംഭവം. ഡ്രൈവ് ചെയ്തുപോകുകയായിരുന്ന വൈദികനെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന നാലുപേരടങ്ങുന്ന അക്രമിസംഘം ആയുധം കാണിച്ച് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് കോണ്‍ഗ്രിഗേഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. നാളെയാണ് പിതാവിന്റെ സംസ്‌കാരം നിശ്ചയിച്ചിരുന്നത്. ഫാ.വാലന്റൈന്റെ സുരക്ഷിതമായ മോചനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് സന്യാസസഭ അഭ്യര്‍ത്ഥിച്ചു.