മാംഗ്ലൂര്‍:പെന്തക്കോസ്ത് പാസറ്ററും വ്യക്തിഗതസഭാസ്ഥാപകനുമായ ബ്ര. ടൈറ്റസ് കാപ്പന്‍ കത്തോലിക്കാസഭയിലേക്ക്. ഒരുകാലത്ത് കത്തോലിക്കാസഭാംഗവും മതബോധനാ അധ്യാപകനുമായിരുന്ന ടൈറ്റസ് 22 വര്‍ഷം മുമ്പാണ് മാതൃസഭ വിട്ടുപേക്ഷിച്ചുപോന്നത്. വ്യക്തിഗത സഭയുടെ അമരക്കാരനായി പണവും പ്രശസ്തിയും നേടിയെടുക്കാന്‍ അധികം താമസമുണ്ടായതുമില്ല.
എന്നാല്‍ ആ പ്രശസ്തിക്കും പണത്തിനും പിന്നാലെ പോകുമ്പോഴും മനസ്സ് അസംതൃപ്തമായിരുന്നുവെന്ന് അടുത്തയിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാഞ്ഞങ്ങാട് നടന്ന എക്യുമെനിക്കല്‍കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും കത്തോലിക്കാ മെത്രാന്മാരുമായി സംസാരിച്ചതും മടങ്ങിവരവ് കൂടുതല്‍ എളുപ്പമാക്കി. ഡിസംബറിലാണ് സകുടുംബം അദ്ദേഹം കത്തോലിക്കാസഭയിലേക്ക് തിരികെവരുന്നത്.
ഇതിന് മുമ്പ് ഗ്രേയ്‌സ് മിനിസ്ട്രി സ്ഥാപകന്‍ പാസ്റ്റര്‍ സുജിത്തിന്റെ കത്തോലിക്കാസഭയിലേക്കുള്ള മടങ്ങിവരവും ഏറെ വാര്‍ത്തയായിരുന്നു.