പെസഹാ ആശ്ചര്യഭരിതമാകുന്നതിന്റെ രഹസ്യത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച പങ്കുവച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു:
യേശുവും അവിടുത്തെ പെസഹായും എന്തുകൊണ്ടാണ് ഇത്രയേറെ ആശ്ചര്യജനകമാകുന്നത്? അപമാനിതനാകുന്നതിലൂടെയാണ് അവിടുന്ന് മഹത്വം കൈവരിക്കുന്നത് എന്നതിനാലാണ്. പീഡാസഹനത്തിലൂടെ മരണം വരിക്കുന്നതിനാലാണ് അവിടുന്ന് വിജയിയാകുന്നത്. വിജയവും അഭിനന്ദനങ്ങളും കരസ്ഥമാക്കാന്‍ നാം പ്രായേണ ഒഴിവാക്കുന്ന അപമാനവും പീഡനങ്ങളുമാണ് അവിടുന്ന് ഏറ്റെടുത്തത്..