കണ്ണൂര്‍: പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ക്രൈസ്തവ സമുദായത്തിലെ പ്രതിനിധികളെ പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം.
പല ജില്ലകളിലും നിലവില്‍ ഈ സമിതിയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഇല്ല. ഇതിനെതിരെ തലശ്ശേരി അതിരൂപതയിലെ നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയില്‍ നല്കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ക്രൈസ്തവ സമൂഹത്തിലെ പ്രതിനിധികളെ ഉള്‍പ്പെടുത്താത്തത ജില്ലകളില്‍ അവരെയും ഉള്‍പ്പെടുത്തി എത്രയും പെട്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. രണ്ടു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
ന്യൂനപക്ഷങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള സമിതിയാണ് പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം. എന്നാല്‍ ഈ സമിതിയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് ക്രൈസ്തവസമുദായത്തില്‍ പെട്ട ഒരംഗത്തെ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. സമിതിയില്‍ ക്രിസ്ത്യന്‍ സമുദായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് ഫാ. ജോസഫ് കാവനാടിയില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്. പ്രധാനമന്ത്രി.ുടെ 15 ഇന പരിപാടിയുടെ നടത്തിപ്പിനായുള്ള ജില്ലാതല കമ്മറ്റി നേരത്തെ ബഹുമുഖ വികസന പദ്ധതി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് പുനര്‍നാമകരണം ചെയ്താണ് പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം എന്നാക്കി മാറ്റിയത്.