പ്രസംഗത്തിലെ പരാമര്‍ശം; മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു

പാലാ: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ല പ്രസിഡന്റ് നല്കിയ ഹര്‍ജിയിലാണ് പാലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കുറവിലങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. സെപ്തംബര്‍ എട്ടിന് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍ കല്ലറങ്ങാട്ട് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് പാലാ ബിഷപ് ഹൗസ് അറിയിച്ചു.