പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല-ആർച്ച്ബിഷപ് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ​യോ സ​മു​ദാ​യ​ത്തി​ന്‍റെ​യോ മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​ത​ന്നെ നി​ല​നി​ൽ​പ്പി​നും ക്ഷേ​മ​ത്തി​നും കു​ടും​ബ​ഭ​ദ്ര​ത അ​ഭം​ഗം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല.
അ​തു​കൊ​ണ്ടാ​ണു പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​പ​ദേ​ശ​രൂ​പേ​ണ ചി​ല വി​പ​ത്തു​ക​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യ​തും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ന്‍റെ വി​ശ്വാ​സി​സ​മൂ​ഹ​ത്തെ ആ​ഹ്വാ​നം ചെ​യ്ത​തും.
കു​ടും​ബ​ഭ​ദ്ര​ത സം​ര​ക്ഷി​ക്ക​പ്പെ​ട​ണം
കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും സ​മാ​ധാ​ന​വും പ​രി​ശു​ദ്ധി​യും ന​ഷ്ട​പ്പെ​ടു​ത്തി കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ചി​ല ഘ​ട​ക​ങ്ങ​ൾ കു​റ​ച്ചു​കാ​ല​മാ​യി ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ശ​ക്തി​യാ​ർ​ജി​ക്കു​ക​യാ​ണ്.
അ​നേ​ക​രു​ടെ മ​നോ​ഭാ​വ​ങ്ങ​ളെ​യും മൂ​ല്യ​ബോ​ധ​ത്തെ​ത്തന്നെ​യും മാ​റ്റി​മ​റി​ച്ചു​കൊ​ണ്ട് കു​ടും​ബ​ങ്ങ​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും അ​സ്വ​സ്ഥ​ത​ക​ൾ വ​ള​ർ​ത്തി, കു​ടും​ബ​ങ്ങ​ളു​ടെ അ​ടി​ത്ത​റ ഇ​ള​ക്കു​ക​യും സാ​മൂ​ഹ്യ​ജീ​വി​തം ക​ലു​ഷി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.​ മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ കു​ടും​ബ​ജീ​വി​ത​മാ​ണ് ഏ​തൊ​രു സ​മൂ​ഹ​ത്തി​ന്‍റെ​യും ലോ​ക​ത്തി​ന്‍റെ​ത​ന്നെ​യും സു​സ്ഥി​തി​ക്കും വ​ള​ർ​ച്ച​യ്ക്കും നി​ദാ​നം.
ഉ​ദാ​ത്ത​മാ​യ കു​ടും​ബ​സം​സ്കാ​ര​ത്തെ ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ൽ പ​ല വെ​ല്ലു​വി​ളി​ക​ളും ഉ​യ​രു​ന്നു. കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ മു​മ്പി​ല്ലാ​ത്ത വി​ധം ഗു​രു​ത​ര​വും വ്യ​ത്യ​സ്ത​വു​മാ​യ ഭീ​ഷ​ണി​ക​ളെ നേ​രി​ട്ടുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്ത്രീപീ​ഡ​ന​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളും വ​ലി​യ തോ​തി​ൽ വ​ർ​ധിച്ചു​വ​രു​ന്നു. പ്രാ​യ​പൂ​ർ​ത്ത​ിയാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളും യു​വ​തി​ക​ളും വി​വാ​ഹി​ത​രാ​യ വീ​ട്ട​മ്മ​മാ​ർ​പോ​ലും ഇ​തി​ന് ഇ​ര​യാ​കു​ന്നു.
ബ​ല​പ്ര​യോ​ഗ​ങ്ങ​ളെ​ക്കാ​ൾ പ്ര​ണ​യ​ക്കെ​ണി​ക​ളി​ൽ​പെ​ടു​ത്തി വ​ഞ്ചി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് പ​ല പീ​ഡ​ന​ങ്ങ​ളും ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു ന​മു​ക്ക് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​ത്ത​രം കെ​ണി​ക​ൾ ഒ​രു​ക്കു​ന്ന​തി​നു​വേ​ണ്ടി മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി​വ​സ്തു​ക്ക​ളും ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​തു പെ​ൺ​കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല ആ​ൺ​കു​ട്ടി​ക​ളെ​യും കെ​ണി​യി​ൽ പെ​ടു​ത്തു​ക​യും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നും ഇ​ര​യാ​ക്കു​ക​യും ചെ​യ്യു​ന്നു.
എ​ത്ര​യോ കു​ടും​ബ​ങ്ങ​ൾ ഇ​ങ്ങ​നെ ത​ക​ർ​ന്ന​ടി​ഞ്ഞുകൊ​ണ്ടി​രി​ക്കു​ന്നു! നി​ഗൂ​ഢല​ക്ഷ്യ​ത്തോ​ടെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ പ​രി​വേ​ഷം ന​ൽ​കി വ​ഞ്ചി​ച്ച്, ഒ​രാ​ളെ ജീ​വി​ത​പ​ങ്കാ​ളി എ​ന്നു പ​റ​ഞ്ഞ് സ്വ​ന്ത​മാ​ക്കു​ക​യും, പി​ന്നീ​ട് മ​റ്റു​കാ​ര്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക!
അ​തു ല​ഹ​രി​മാ​ഫി​യ ആ​കാം, ക​ള്ള​ക്ക​ട​ത്താ​കാം, ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​മാ​കാം, മ​ത​മൗ​ലി​ക​ഭീ​ക​ര​ത​യാ​കാം, ഗു​ണ്ടാ​യി​സ​മാ​കാം, വേ​ശ്യാ​വൃ​ത്തി​യാ​കാം- ലൗ ​ജി​ഹാ​ദോ നാ​ർ​കോ​ട്ടി​ക്ക്‌ ജി​ഹാ​ദോ എ​ന്തു​മാ​ക​ട്ടെ, ഇ​വ​യ്ക്ക് സ്വ​യം അ​ടി​മ​ക​ളാ​കു​ന്ന​തും സ​മ്മ​ർദം​കൊ​ണ്ടോ വ​ഞ്ചി​ക്ക​പ്പെ​ട്ടോ അ​ടി​മ​ക​ളാ​ക്ക​പ്പെ​ടു​ന്ന​തും ഏ​തു കു​ടും​ബ​ത്തി​നും സ​മു​ദാ​യ​ത്തി​നും അ​പ​ക​ട​ക​ര​മാ​ണ്, അ​തി​ന്‍റെ അ​ടി​വേ​ര​റു​ക്കു​ന്ന​താ​ണ്. സു​സ്ഥി​തി​യും ശ​രി​യാ​യ പു​രോ​ഗ​തി​യും ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സ​മു​ദാ​യ​ത്തി​നോ രാ​ജ്യ​ത്തി​നോ ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​നോ നീ​തീ​ക​രി​ക്കാ​നോ സാ​ധി​ക്കു​ക​യി​ല്ല.
നാ​ർ​കോട്ടി​ക് ടെററിസം
നാ​ർകോട്ടി​ക് ടെ​റ​റി​സം കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ വ്യാ​പ​ക​മാ​യ ച​ർ​ച്ച​യ്ക്ക് വ​ഴിതെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണ്. 2017ൽ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും, യൂ​റോ​പ്യ​ൻ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ സൗ​ത്ത് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സും (EFSAS) ഇ​തു​സം​ബ​ന്ധി​ച്ച ഗൗ​ര​വതര​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടിട്ടു​ണ്ട്.
താ​ലി​ബാ​ൻ 400 മി​ല്യ​ൺ യു​എ​സ് ഡോ​ള​റാണ് 2011 ൽ ​സ​മ്പാ​ദി​ച്ച​തെ​ന്നും ഇ​തി​ന്‍റെ പ​കു​തി മ​യ​ക്കു​മ​രു​ന്നു ബി​സി​ന​സി​ലൂ​ടെ​യാ​ണ് ല​ഭി​ച്ച​തെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ UNODC -World Drug Report 2017 പ്ര​സ്താ​വി​ക്കു​ന്നു. ഇ​പ്പോ​ൾ താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​തോ​ടു​കൂ​ടി മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് വ്യാ​പ​ക​മാ​കാ​നും കേ​ര​ളം അ​തി​ന്‍റെ മു​ഖ്യ​വി​പ​ണി​ക​ളി​ലൊ​ന്നാ​യി തീ​രാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.
കേ​ര​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ പി​ടി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന​ത് ഈ ​സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​രൽചൂ​ണ്ടു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ക​ർ ഉ​പ​യോ​ഗി​ക്കു​ന്നു. പ്ര​ണ​യ​തീ​വ്ര​വാ​ദ​വും ല​ഹ​രി​തീ​വ്ര​വാ​ദ​വും ഒ​രു​മി​ച്ചു പോ​കു​ന്ന​വ​യാ​ണ്.
മ​നു​ഷ്യ​ദ്രോ​ഹ​പ​ര​മാ​യ ഇ​ത്ത​രം ഭീ​ഷ​ണി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നാ​ണ് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​ത്. അ​ധി​കാ​രി​ക​ൾ നി​സം​ഗ​ത പാ​ലി​ക്ക​യോ പ​രോ​ക്ഷ​മാ​യെ​ങ്കി​ലും പി​ന്തു​ണ​യ്ക്ക​യോ ചെ​യ്യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ​യും രാ​ജ്യ​ത്തി​ന്‍റെ​യും ഭാ​വി അ​പ​ക​ട​ത്തി​ലാ​ക്കു​ക​ത​ന്നെ ചെ​യ്യും.
അ​ധോ​ലോ​ക ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഏ​റെ​ക്കാ​ല​മാ​യി കേ​ൾ​ക്കു​ന്നു. അ​വ​യു​ടെ നാ​യ​ക​ൻ​മാ​ർ യ​ഥേ​ഷ്ടം വി​ല​സു​ന്നു. രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ശ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച​വ​കാ​ശ​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്തി​ലെ ഭ​ര​ണാ​ധി​കാ​ര​ത്തി​ന് എ​ന്തു​കൊ​ണ്ട് ഇ​പ്ര​കാ​ര​മു​ള്ള ശി​ഥി​ലീ​ക​ര​ണ ശ​ക്തി​ക​ളെ വ​രു​തി​യി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല?
ഓ​രോ ദി​വ​സ​വും സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ​യും ക​ള്ള​പ്പ​ണ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്‍റെ​യും വാ​ർ​ത്ത​ക​ൾ കാ​ണാം! എ​ന്തു​കൊ​ണ്ട​വ​യെ നി​യ​ന്ത്രി​ക്കാ​നാ​വു​ന്നി​ല്ല? പ​ല​പ്പോ​ഴും ഉ​ന്ന​ത അ​ധി​കാ​രി​ക​ളും ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ അ​വ​യി​ൽ പ​ങ്കാ​ളി​ക​ളോ ത​ല​തൊ​ട്ട​പ്പ​ന്മാ​രോ ആ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു; അ​ങ്ങ​നെ​യെ​ങ്കി​ൽ അ​വ അ​തീ​വ ഗു​രു​ത​രം ത​ന്നെ.
ഈ ​സാ​ഹ​ച​ര്യ​ത്തെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തി​ക​ഞ്ഞ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. കേ​ര​ള​ത്തി​ലെ യു​വ​ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​ന്ന തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് ന​മ്മ​ൾ നി​സം​ഗ​രാ​യി​രി​ക്കാ​ൻ പാ​ടി​ല്ല. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും സാം​സ്കാ​രി​ക നാ​യ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഇ​വി​ടത്തെ ഭാ​വി​ത​ല​മു​റ​യു​ടെ ഉ​ന്ന​മ​ന​ത്തി​നും ക്ഷേ​മ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ക​ട​പ്പെ​ട്ട​വ​രാ​ണ്. സ്ഥാ​പി​ത താ​ല്പ​ര്യ​ങ്ങ​ളും താ​ൽ​ക്കാ​ലി​ക ലാ​ഭ​ങ്ങ​ളും മാ​റ്റി​വ​ച്ച് ഈ ​നാ​ടി​ന്‍റെ സു​സ്ഥി​തി​ക്കും ന​ന്മ​യ്ക്കുംവേ​ണ്ടി നി​ല​കൊ​ള്ളു​വാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​ക​ണം.
ഭ​യ​പ്പാ​ടി​ല്ലാ​തെ ഈ ​സ​മൂ​ഹ​ത്തി​ൽ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാനും ജ​നാ​ധി​പ​ത്യമൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും മ​താ​ധി​പ​ത്യപ്ര​വ​ണ​ത​യെ​യും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​നും കേ​ര​ള സ​മൂ​ഹം ഒ​രു​മി​ക്ക​ണം. സ്ത്രീസു​ര​ക്ഷ​യും കു​ടും​ബബ​ന്ധ​ങ്ങ​ളു​ടെ​ ദൃ​ഢ​ത​യും വ​രുംത​ല​മു​റ​യു​ടെ ജീ​വി​ത​ഭ​ദ്ര​ത​യും ന​മ്മ​ൾ മ​റ്റെ​ന്തി​നേ​ക്കാ​ളും വി​ല​മ​തി​ക്ക​ണം.
മ​ത-​സ​മു​ദാ​യ സൗ​ഹാ​ർ​ദത്തിന് കോ​ട്ടം വ​ര​രു​ത്
ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നും തു​റ​ന്ന മ​ന​സോ​ടെ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നും പൊ​തു​രം​ഗ​ത്തു​ള്ള​വ​ർ ത​യാറാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളും പു​ല​ർ​ത്തു​ന്ന വേ​ർ​തി​രി​വു​ന​യ​ങ്ങ​ൾ തി​രു​ത്ത​പ്പെ​ടേ​ണ്ട​വ​യാ​ണ്. സ​ത്യം തു​റ​ന്നു​പ​റ​യു​ക​യെ​ന്ന​ത് പൊ​തുധ​ർമബോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ലോ​ക​ത്തി​ൽ ധാ​ർമി​ക​ത​യു​ടെ ശ​ബ്ദ​മാ​യ സ​ഭ​യ്ക്ക് സാ​മൂ​ഹി​ക തി​ന്മ​ക​ളു​ടെ​നേ​രെ മൗ​നം പാ​ലി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല.
മ​ത​ങ്ങ​ളും സ​മു​ദാ​യ​ങ്ങ​ളും ന​മ്മു​ടെ രാ​ജ്യ​ത്തു നി​ല​നി​ൽ​ക്ക​ണം.
അ​വ ഈ ​രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്താ​ണ്. അ​വ ഒ​രി​ക്ക​ലും വ​ർ​ഗശ​ത്രു​ക്ക​ളെ​പ്പോ​ലെ ത​മ്മി​ല​ടി​ച്ച് ത​ക​ര​രു​ത്, ആ​ർ​ക്കും ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യ​രു​ത്. ആ​രും അ​വ​യെ സ്വാ​ർ​ഥതാ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ചൂ​ഷ​ണം ചെ​യ്യ​രു​ത്.
രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു​വേ​ണ്ടി ആ​രെ​യെ​ങ്കി​ലും ത​ള്ളിപ്പറ​യു​ന്ന​തും പ്രീ​ണി​പ്പി​ക്കു​ന്ന​തും ഒ​രു​പോ​ലെ നി​ഷി​ദ്ധ​മാ​ണ്. നീ​തി​യും നി​ഷ്പ​ക്ഷ​ത​യും വെ​ടി​ഞ്ഞു​ള്ള മാ​ധ്യ​മ വി​ശ​ക​ല​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും നാ​ടി​ന്‍റെ നി​ർ​മി​തി​യെ സ​ഹാ​യി​ക്കു​ക​യി​ല്ല. സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നു​വേ​ണ്ടി സ​ത്യ​വും ധ​ർ​മവും കൈ​വെ​ടി​യ​രു​ത്.
ഈ ​നാ​ട് എ​ന്‍റെ​യോ നി​ന്‍റെ​യോ മാ​ത്ര​മ​ല്ല, ന​മ്മു​ടേതാ​ണ്. ന​മ്മ​ൾ ഒ​രു​മി​ച്ചാ​യി​രി​ക്കു​മ്പോ​ഴാ​ണ് ന​മ്മു​ടേ​തെ​ന്നു പ​റ​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. മ​ത, സ​മു​ദാ​യ നേ​താ​ക്ക​ളും രാഷ്‌ട്രീ​യ​ക്കാ​രും സാം​സ്കാ​രി​ക നാ​യ​ക​ന്മാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഒ​ക്കെ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​രി​ച്ച് നീ​ങ്ങ​ണം. അ​പ​ര​നെ ഇ​ല്ലാ​താ​ക്കി ഒ​രു​വ​നു നി​ല​നി​ൽ​ക്കാ​നാ​വി​ല്ല. സൗ​ഹാ​ർ​ദ​ത്തിന്‍റെയും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സം​സ്കാ​രം വ​ള​ർ​ത്താം. ന​ന്മ​ക​ൾ പ​ങ്കു​വ​യ്ക്കാം.
ആ​ർ​ക്കെ​ങ്കി​ലും ദോ​ഷം വ​രു​ത്തു​ന്ന​തി​നെ ഉ​പേ​ക്ഷി​ക്കാം. സ​മ​ത്വം, സ്വാ​ത​ന്ത്ര്യം, സാ​ഹോ​ദ​ര്യം എ​ന്നീ ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ മു​റു​കെപ്പിടി​ക്കാം. അ​താ​ക​ട്ടെ ന​മ്മു​ടെ ക്ഷേ​മ​രാ​ഷ്‌ട്രം