മുംബൈ: ബോംബെ ആര്‍ച്ച് ബിഷപും കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസിന് പൗരോഹിത്യ സുവര്‍ണ്ണജൂബിലി. 1970 ഡിസംബര്‍ 20 നാണ് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായത്. എഴുപത്തിയഞ്ചുകാരനായ ഇദ്ദേഹം ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍ അഡൈ്വസേഴ്‌സില്‍ അംഗവുമാണ്. പരിശുദ്ധ പിതാവിന്റെ ഉപദേശകസമിതിയില്‍ അംഗമായതിനാല്‍ സഭയെ സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഏറ്റവും വിശ്വസനീയമായ കേന്ദ്രമാണ് കര്‍ദിനാള്‍ ഓസ്വാഡ് ഗ്രേഷ്യസ്.