പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് കോവിഡ്

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോ്മ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് ബാവായെ പ്രവേശിപ്പിച്ചത്. ജലദോഷ ലക്ഷണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.