ഫാ. ആന്റണി കുന്നത്ത് നിര്യാതനായി

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ പറപ്പൂര്‍ ഇടവകാംഗം ഫാ. ആന്റണി കുന്നത്ത്( 78) നിര്യാതനായി. ഇന്ന് വെളുപ്പിന് മൂന്നു മണിക്കായിരുന്നു മരണം. മഹാസമുന്ദ് കാത്തലിക് ചര്‍ച്ചിന്റെ വികാരിയും സ്‌കൂള്‍ മാനേജറുമായ ഫാ. ആന്റണി റായ്പ്പൂര്‍ രൂപതയുടെ ചാന്‍സിലരും പ്രൊക്യുറേറ്ററുമായിരുന്നു. റായ്പ്പൂര്‍ അതിരൂപത കത്തീഡ്രലില്‍ ഇന്ന് അന്ത്യോപചാരശുശ്രൂഷകള്‍ നടക്കും. സഹോദരങ്ങള്‍: ജോസഫ്, ദേവസി, മേരി, റോസക്കുട്ടി ,സിസ്റ്റര്‍ അനന്‍ഷ്യമരിയ