ഫാ. വര്‍ഗീസ് വിനയാനന്ദ് ഗുഡ്ഗാവ് മലങ്കര കത്തോലിക്കാ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

ന്യൂഡല്‍ഹി: ഗുഡ്ഗാവ് മലങ്കര കത്തോലിക്കാ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ഫാ. വര്‍ഗീസ് വിനയാനന്ദ് നിയമിതനായി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമനം നടത്തിയത്. ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ ബിഷപ് ജേക്കബ് ബര്‍ണബാസ് കാലം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ശനിയാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിയമന ഉത്തരവ് ഉണ്ടായത്. ഫാ. വര്‍ഗീസ് വിനയാനന്ദ് പുതിയ ചുമതലയേറ്റു. മിശിഹാനുകരണ സന്യാസസമൂഹാംഗമാണ്.