ഗുവാഹത്തി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമി എസ് ജെയുടെ മോചനത്തിന് വേണ്ടി നടത്താന്‍ ഉദ്ദേശിച്ചിരുന്ന കാന്റില്ലൈറ്റ് വിജിലിന് ആസാം പോലീസ് അനുവാദം നിഷേധിച്ചു. എന്നാല്‍ ടിവി അവതാരകന് അര്‍ബാണ് ഗോസ്വാമിക്കുവേണ്ടിയുടെ മോചനത്തിന് വേണ്ടിയുള്ള റാലിക്ക് പോലീസ് അനുവാദവും നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 4.30 മുതല്‍ 5.30 വരെ കാന്റില്ലൈറ്റ് വിജില്‍ നടത്താനാണ് നോര്‍ത്ത് ഈസ്റ്റ് സോളിഡാരിറ്റി അനുവാദം ചോദിച്ചിരുന്നത്. ഒക്ടോബര്‍ എട്ടിന് റാഞ്ചിയില്‍ വച്ചാണ് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഫാ. സ്വാമിയെ അറസ്റ്റ് ചെയ്തത്.