ബുഡാപെസ്റ്റ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യാപകനായിരുന്ന ഈശോസഭാ വൈദികന് ഫാ. ഫെറെനക് ജാലിക്സ് അന്തരിച്ചു. 94 വയസായിരുന്നു. ബുഡാപെസ്റ്റില്‍ വച്ച് ഫെബ്രുവരി 13 നായിരുന്നു അന്ത്യം. മിലിട്ടറി സ്കൂളിലെ പഠനത്തിന് ശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത് ഇദ്ദേഹം പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് തന്റെ ജീവിതം ഈശോയ്ക്കുവേണ്ടി സമര്‍പ്പിക്കണം എന്ന ആഗ്രഹത്തോടെ ഈശോസഭയില്‍ അംഗമായത്. പക്ഷേ അത് അന്നത്തെക്കാലത്ത് അത്ര എളുപ്പമുളള കാര്യമായിരുന്നില്ല.കാരണം ഹംഗറി അപ്പോഴേയ്ക്കും കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ അമര്‍ന്നിരുന്നു.
ഇതേതുടര്‍ന്ന് ജന്മദേശം വിട്ടുപോകേണ്ട സാഹചര്യമുണ്ടായി. ബെല്‍ജിയം, ജര്‍മ്മനി, ചിലി,അര്‍ജന്റീന എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം 1959 ല്‍ വൈദികനായി. തിയോളജി അധ്യാപകനായിരുന്ന സമയത്തായിരുന്നു ജോരജ് മാരിയോ ബെര്‍ഗോളിയോ എന്ന ഇന്നത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നത്.
2017 ല്‍ അദ്ദേഹം ഹംഗറിയിലേക്ക്തിരികെ പോയിരുന്നു.