വത്തിക്കാന്‍ സിറ്റി: ഉദരശസ്ത്രക്രിയയ്ക്ക് വിധേയനായി പതിനൊന്ന് ദിവസം ആശുപത്രിയില്‍ കഴിച്ചുകൂട്ടിയ ഫ്രാന്‍സിസ് മാര്‍പാപ്പ തിരികെ വത്തിക്കാനിലെത്തി. ഇന്നലെയാണ് അദ്ദേഹം തിരികെവത്തിക്കാനിലെത്തിയത്. ജൂലൈ നാലിനായിരുന്നു ജെമ്മിലി ആശുപത്രിയില്‍ പാപ്പായെ പ്രവേശിപ്പിച്ചത്. ആശുപത്രിവാസത്തിനിടയില്‍ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് യാമപ്രാര്ത്ഥന നടത്തിയും വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്കിയതും ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. വായനയിലും വരാന്തയിലൂടെ നടത്തത്തിനും പ്രൈവറ്റ് ചാപ്പലില്‍ വിശുദ്്ധ കുര്‍ബാനയ്ക്കും പാപ്പ ആശുപത്രിയില്‍ സമയം കണ്ടെത്തിയിരുന്നു. കുട്ടികളുടെ ഓങ്കോളജി വാര്‍ഡും പാപ്പ സന്ദര്‍ശിച്ചിരുന്നു.