കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവി ച്ചഅദ്ഭുതങ്ങള്‍സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്ക്കുമായിരുന്നു.
(മത്തായി 11 : 23)
ജഡിക മ്ലേഛപാപങ്ങളുടെ കൂടാര നഗരങ്ങളായ സോദോം-ഗൊമോറാ കർത്താവിൻെറ ഉഗ്രകോപത്താൽ ആകാശത്തുനിന്ന് തീയും ഗന്ധകവും ഇറങ്ങി നശിപ്പിക്കപ്പെട്ടു .
യേശുവിനെ പ്രതി ജനങ്ങൾ വാഴ്ത്തിപ്പാടിയ പട്ടണമായ കഫർണാം ഭൂകമ്പത്തിൽ നശിപ്പിക്കപ്പെട്ട് ഉപയോഗശൂന്യമായിരിക്കുന്നു .
കഫർണാമിനെ പോലെ ,ക്രിസ്തുവിനെ പ്രതി അഭിമാനിക്കുന്ന നമ്മൾ കേട്ട വചന പ്രഘോഷണങ്ങൾ, നമ്മൾക്ക് കിട്ടിയ സൗഖ്യം, അഭിഷേകം ,ഓരോ ദിവസവും വിശുദ്ധ കുർബാനയിൽ നമ്മൾ അനുഭവിച്ച യേശുവിൻെറ തിരുശരീര രക്തങ്ങൾ, നമ്മൾ ഉൾപെട്ട സഭ, നമ്മൾ സ്വീകരിച്ച കൂദാശകൾ …..,
ഇതൊക്കെ സോദോമിനു കിട്ടിയിരുന്നെങ്കിൽ…. അത് ഇന്നും നിലനിൽക്കു മായിരുന്നു .
സുവിശേഷ൦ അറിയാൻ…, യേശുവിനെ അറിയാൻ… ഭാഗ്യം കിട്ടിയവരേ…
പാപം പെരുകുംതോറും ദൈവ കൃപ അതിലേറെ പെരുകുമ്പോൾ…
കൃപയ്ക്കനുസൃതമായ ജീവിതം ഇനിയും നയിച്ചില്ലെങ്കിൽ…
വിധി ദിനത്തിൽ നമ്മളെക്കാൾ സോദോമി൯െറയു൦ ഗോമോറയുടെയു൦ വിധി സഹനീയമായിരിക്കും.
✍🏻Jincy Santhosh