മതസ്വാതന്ത്ര്യം മാനിക്കപ്പെടാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു: ആർച്ച് ബിഷപ് ഗബ്രിയേൽ ഗാർസിയ

ജനീവ: മതസ്വാതന്ത്ര്യം മാനിക്കപ്പെടാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ആർച്ച് ബിഷപ് ഗബ്രിയേൽ ഗാർസിയ. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ പ്രതിനിധിയായ ഇദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തികസാമൂഹിക കാര്യങ്ങൾക്കുവേണ്ടിയുള്ള കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മതപീഡനം അനുഭവിക്കേണ്ടിവരുന്നവർ ക്രൈസ്തവരാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവർക്ക് ജയിൽശിക്ഷയും ക്രൂരമായ പീഡനങ്ങളും ഏല്‌ക്കേണ്ടിവരുന്നു. എന്നാൽ ഇതിന് കാരണക്കാരായ വ്യക്തികൾ സ്വത്ര്രന്തരായി നടക്കുന്നു. അദ്ദേഹം കുറ്റപ്പെടുത്തി.