മധ്യസ്ഥം

നീതിമാന്‍മാര്‍ അമ്പതിന്‌ അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചുപേരെ കണ്ടെണ്ടത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന്‍ വീണ്ടും ചോദിച്ചു: നാല്‍പ്പതുപേരേയുള്ളുവെങ്കിലോ?
(ഉല്‍പത്തി 18 : 28)

ജഡിക പാപങ്ങളുടെ കൂടാര നഗരങ്ങളായ സോദോം-ഗൊമോറാ യെആകാശത്തിൽ നിന്നും തീയും ഗന്ധകവും ഇറക്കി നശിപ്പിക്കുവാൻ വന്ന ദൈവദൂതന്മാർ ,തങ്ങളുടെ ആഗമന ഉദ്ദേശം അബ്രാഹത്തിനോട് വെളിപ്പെടുത്തി. ദൈവം അയച്ച ദൂതൻമാരോട് തൻെറ സഹോദരനായ ലോത്ത് ഉൾപ്പെടുന്ന വിരലിലെണ്ണാവുന്ന സോദോം-ഗൊമോറയിലെ നീതിമാന്മാർക്ക് വേണ്ടി വിലപേശുന്നത് പോലെ മധ്യസ്ഥ൦ യാചിക്കുന്നു അബ്രഹാം .

വരുംകാലങ്ങളിൽ സംഭവിക്കാനിരിക്കുന്ന ചില ദുരിതങ്ങൾ ദൈവം പലർക്കും വെളിപ്പെടുത്തി കൊടുക്കുന്നത് അത് ലോകത്തോട് വിളിച്ചു പറഞ്ഞു ലോകത്തിനു മുമ്പിൽ ആളാവാനല്ല ,
ആ ദുരിതങ്ങൾ നടക്കാതിരിക്കാൻ ദൈവസന്നിധിയിൽ മധ്യസ്ഥം വഹിക്കാനുള്ള ദൈവവിളിയാണത്.

മാറ്റിനിർത്തപ്പെടുന്നവരെ മധ്യത്തിൽ നിർത്തുന്ന… മധ്യസ്ഥ൦ യാചിച്ചാൽ മനസ്സ് മാറ്റുന്ന …..
ഒരു ദൈവമാണ് നമ്മുടേത്.
മധ്യസ്ഥം യാചിക്കുക എന്നത് ദൈവമക്കളുടെ ഒരു ബാധ്യത കൂടിയാണ്. കുടുംബങ്ങൾക്ക് വേണ്ടി…, ദേശത്തിനു വേണ്ടി…, സഭയ്ക്കുവേണ്ടി…., പൗരോഹിത്യ സന്യസ്ത സമർപ്പിതർക്ക് വേണ്ടി…., ആരെങ്കിലുമൊക്കെ മുട്ടു കുത്താനും പരിത്യാഗം ചെയ്യാനും ഉപവസിക്കാനു൦ ജപമാല ചൊല്ലുവാനും തയ്യാറായാൽ, അവിടെയൊക്കെ നശിച്ചുപോകുന്ന ആത്മാക്കളുടെ എണ്ണം കുറയാൻ സാധ്യതയേറെയാണ് .

✍🏻Jincy Santhosh