മനുഷ്യനോടൊപ്പം ഉലാത്തുന്ന ദൈവo

ഏദൻ തോട്ടത്തിൽ മനുഷ്യനോടൊപ്പം ഉലാത്തുന്ന ദൈവത്തിൻ്റെ ചിത്രം
തിരുവെഴുത്തിൽ ഉൽപ്പത്തി യുടെ താളുകളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു.

ചില നിമിഷങ്ങളിൽ അങ്ങനെയാണ്….
എല്ലാം ശുഭം.
ആരോഗ്യം, സാമ്പത്തിക സ്ഥിരത,
കുടുംബ സമാധാനം, ജോലി,…….
എല്ലാം ശുഭം.
നമുക്കു ചുറ്റും ദൈവത്തിൻ്റെ കരങ്ങൾ കൊണ്ട് തീർത്ത സംരക്ഷണവലയം.

ഇവിടെയാണ് ഒരു അപകട സാധ്യത :-

അനുഗ്രഹങ്ങളുടെ നടുവിൽ നിന്നും
ചില വഴിവിട്ട സഞ്ചാരങ്ങൾക്കുള്ള സാധ്യത.
അനുഗ്രഹങ്ങൾക്കിടയിൽ എവിടെയോ…
ദൈവത്തെ കൈവിടുന്ന ചില ചിന്തകൾ….
ആദ്യ പാപത്തിൻ്റെ ഉത്ഭവും ഇങ്ങനെ തന്നെ.

ക്രിസ്തു ശിഷ്യത്യത്തിൻ്റെ വഴികളിലും
ഇടറിപ്പോയ യൂദാസും പത്രോസും.
ഒരുവൻ ഒറ്റിക്കൊടുത്തപ്പോൾ
മറ്റൊരുവൻ തള്ളിപ്പറഞ്ഞു.

എന്നിട്ടും… ഒറ്റിക്കൊടുത്തവൻ സ്വയഹത്യയിലേക്ക് നടന്നു നീങ്ങിയപ്പോൾ
തള്ളിപ്പറഞ്ഞവനാകട്ടെ ആദ്യ പാപ്പയായി
ചരിത്രത്തിൻ്റെ നാൾവഴിയിലേക്ക് നടന്നു കയറുന്നു.
എന്തേ… ഇങ്ങനെ….?

ഒരു വർ തെറ്റിൻ്റെ ഉറവിടങ്ങളിലേക്ക്
തന്നെ തിരിച്ചു നടക്കുമ്പോൾ
രണ്ടാമൻ ദൈവത്തിൻ്റെ കരുണയിലേക്ക് നടന്നു കയറി.

ഒരിക്കൽ തെറ്റിൽ വീണിട്ടും വീണ്ടും വീണ്ടും
അതേ തെറ്റിൻ്റെ ഇടങ്ങളിലേക്ക്
നാം സ്വയം വിട്ടു കൊടുക്കുമ്പോൾ
മറക്കാതിരിക്കുക….

തിന്മയുടെ ഉറവിടങ്ങളെ ഉപേക്ഷിക്കുവാൻ
ശീലിക്കണം.
തളരാതെ, തകരാതെ സ്വപ്നങ്ങൾ കാണുക.
നമുക്കും തെറ്റുപറ്റാം, പക്ഷെ നമ്മളാരും തെറ്റുകളല്ല.
നമ്മുടെ നന്മകളെ പുണരുക….
സാധ്യതകളെ കണ്ടെത്തുക….

നീറുന്ന സഹനങ്ങളുടെ മുന്നിൽ
പതറി നിൽക്കുമ്പോൾ …
കരുത്തിൻ്റെയും പ്രകാശത്തിൻ്റെയും
വാതിലിലേക്ക് നമ്മുടെ പാദങ്ങൾ
നടന്നു കയറട്ടെ.

by Jincy santhosh