മരണത്തിനപ്പുറം…

സുവിശേഷത്തിലെ അരിമത്യാക്കാരൻ ജോസഫ് തൻെറ തോട്ടത്തിൽ ഒരു കല്ലറ സൂക്ഷിച്ചിരുന്നു ഒരുക്കി വെച്ചിരുന്ന കല്ലറയുടെ കാഴ്ച തീർച്ചയായും അവൻെറ അനുദിന ധ്യാനങ്ങളെ നിത്യതയിലേക്ക് ഉയർത്തിയിട്ടുണ്ടാവും.

ജീവിതത്തിൻെറ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നിൻെറ മാരത്തോൺ ഓട്ടങ്ങളുടെ ഇടനേരങ്ങളിൽ… ഒറ്റയ്ക്ക്… ഇടവക പള്ളിയുടെ കല്ലറയിൽ പോയി അൽപനേരം ശാന്തമായിരിക്കണം

ചെറുപ്പം മുതൽ ,
നീ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ള കുറെ ജീവിതങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണത് .അവരുടെ ജീവിതശൈലികൾ, ആശകൾ …,ആകുലതകൾ ….,നേട്ടങ്ങൾ.., കോട്ടങ്ങൾ എല്ലാം നിനക്കറിയാം .
ശാന്തമായി ഓരോ ജീവിതങ്ങളെയും ധ്യാനിക്കണം .
എല്ലാറ്റിനും ഒടുവിൽ നീ നിന്നെത്തന്നെ ധ്യാന വിഷയമാക്കണം .നാളെ അതിൽ ഒരു കല്ലറയിൽ നീയും അടക്കപ്പെടേണ്ടവനാണ്.

ധനവാനോട് കർത്താവ് ചോദിച്ചതുപോലെ ഇന്ന് രാത്രി നിൻെറ ആത്മാവിനെ നിന്നിൽ നിന്ന് തിരികെ ആവശ്യപ്പെട്ടാൽ നിൻറെ ആത്മാവിൻറെ അവസ്ഥ എന്താണ് ?

നീ സംഭരിച്ചതും സങ്കടപ്പെട്ടതും ഒക്കെ എന്തിനുവേണ്ടി..? ആർക്കുവേണ്ടി ..?

ജീവിതനിസാരതകളെ മറികടന്ന് നിത്യതയെ ലക്ഷ്യം വെച്ച് ജീവിക്കുവാൻ നിസ്സാരതയെയും നിത്യതയും വേർതിരിച്ചറിയാൻ ‘കല്ലറ ധ്യാന’ങ്ങൾനിന്നെ സഹായിക്കു൦.

കല്ലറ ധ്യാനം നിന്നെ വിശുദ്ധനാക്കും.

✍🏻Jincy Santhosh