മരണത്തിനപ്പുറം…

“മാംസത്തിൽ നിന്ന് ജനിക്കുന്നത് മാംസവും ആത്മാവിൽ നിന്ന് ജനിക്കുന്നത് ആത്മാവുമാകുന്നു.”
(യോഹന്നാൻ 3:6)

യേശുവിനെ പരസ്യമായി അംഗീകരിക്കുകയും, ശിഷ്യത്വം ഏറ്റുപറയുകയു൦, അവിടുത്തെ ഭൗതിക സാന്നിധ്യ നിറവ് അനുഭവിച്ചറിയുകയു൦ ചെയ്ത ശിഷ്യർ അവനെ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തി ഉപേക്ഷിച്ചു പോവുകയും ചെയ്തപ്പോൾ യേശുവിനെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന അവൻെറ രഹസ്യ ശിഷ്യനായ നിക്കോദേമൂസ് കല്ലറയിൽ സൂക്ഷിക്കുവാനായി യേശുവിൻെറ ശരീരം സ്വന്തമാക്കി .

ക്രിസ്തുവിൻെറ ശിഷ്യരാവുക എന്നാൽ ശാരീരികമായി അവനോട് ചേർന്നിരിക്കുക എന്നല്ല: ആത്മീയമായി അവനോട് ചേർന്നിരിക്കുക എന്ന് തന്നെയാണ് .

ഈ ജീവിതം അവകാശമല്ല ഔദാര്യമാണ്. അർഹതയില്ലാതെ ആയിരുന്നിട്ടുകൂടി അവകാശമാണെന്ന് വ്യാഖ്യാനിക്കുന്ന എനിക്ക് തെറ്റി.

വെളിച്ചത്തിന്റെ വില അറിയണമെങ്കിൽ ഇരുളറിയണം .
ജീവൻെറ വില അറിയണമെങ്കിൽ മൃതിയുടെ തണുപ്പ് അറിയണം.
ഈ തിരിച്ചറിവിൽ നിന്ന് മനുഷ്യൻെറ പദ്ധതികളും മോഹങ്ങളും മിതമാകുന്നു.

“വിദൂര കാഴ്ച കാണാൻ ദൈവമേ ഞാൻ ആഗ്രഹിക്കുന്നില്ല.
ഒരു പടി മാത്രം മതി എനിക്ക് .’ഇന്ന് ‘എന്ന പടികടന്ന് അങ്ങിലെ ത്തുവോളം എൻെറ സഹനവേളകളിൽ,
എൻെറ കുരിശിന്റെ പിന്നാമ്പുറത്ത് നീയുണ്ടെന്നും എന്നെ ഓർമ്മിപ്പിക്കണമേ.നിന്റെ ആശ്വാസം എത്തു൦വരെ നിൻെറ കണ്ണുകളിലേക്ക് മാത്രം നോക്കി നിൻെറ വഴികളിൽ മാത്രം സഞ്ചരിച്ച് ജീവിക്കുവാൻ എന്നെ അനുഗ്രഹിച്ചാലു൦”
( കർദിനാൾ ന്യൂമാൻ )

✍🏻Jincy Santhosh