ഉശ്വാസ നിശ്വാസങ്ങളുടെ
നിമിഷ ഇടവേളകളിലെ
മനുഷ്യ ജീവനെക്കുറിച്ച്
വേദഗ്രന്ഥം സമർത്ഥിക്കുന്നത്
‘സൃഷ്ടിയുടെ മകുടം’ എന്നാണ്.
സങ്കീർത്തകൻ പറഞ്ഞിരിക്കുന്നത്
“ദൈവദൂതന്മാരെക്കാൾ അൽപം മാത്രം
താഴ്ത്തി മഹത്വവും ബഹുമാനവും കൊണ്ട് അവനെ മഹത്വമണിയിച്ചു “
(സങ്കീ.8: 5 ) എന്നാണ്.
“പൊടിയിൽ നിന്ന് രൂപം കൊണ്ട്….,
മൺപുരകളിൽ വസിച്ച്….,
ചിതൽ പോലെ ചവച്ചരയ്ക്കപ്പെടുന്ന “
(ജോബ് 4:19) മനുഷ്യനിലെ ഇത്രയേറെ പ്രകീർത്തിക്കപ്പെടുന്ന മഹത്വമെന്താണ്?
കടുകുമണിക്കു തുല്യമായ ജീവിതം….
എന്നാൽ ; നിത്യ ജീവനാകുന്ന
ഒരു വൻ വൃക്ഷം ഈ കടുകുമണിയിൽ
കുടികൊള്ളുന്നു.
അവസരങ്ങളെ നിഷ്ക്രിയത്തോടെ ദർശിച്ച് അർപ്പണമില്ലാതെ ജീവിതത്തെ പാഴാക്കിക്കളയുന്നവരാണ് നമ്മൾ .
ലഭിച്ച ജീവിതം എന്ന വലിയ അവസരത്തെ അഹങ്കാരത്തിന്റെ വേലിക്കെട്ടുകൾ കെട്ടി ദൈവത്തിൽനിന്നും ദൈവിക സംവിധാനങ്ങളിൽ നിന്നും വിശുദ്ധ കൂദാശകളിൽ നിന്നും അകലുമ്പോൾ ക്രിസ്തീയ ജീവിതം പാഴായി പോകുന്നു .
ക്രിസ്തുവി൯െറ കരം പിടിച്ചു നിത്യതയെ ലക്ഷ്യം വെച്ച് പൂർണ്ണതയിലേക്കുള്ള യാത്രയാവണം ഓരോ ജീവിതവു൦.
✍🏻Jincy Santhosh