ജീവിതത്തില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെല്ലാമാണ് വേനലാണോ മഴയാണോ വരള്‍ച്ചയാണോ കെടുതിയാണോ വറുതിയാണോ ഒന്നുമറിയില്ല എന്നിട്ടും മറിയം പറയുന്നു എല്ലാം ദൈവത്തിന്റെ ഇഷ്ടം. അതുപോലെ സംഭവിക്കട്ടെയെന്ന്. മുന്‍സൂചനകള്‍ വച്ചുകൊണ്ട് ചിലപ്പോള്‍ അവള്‍ക്ക് തോന്നിയിരിക്കണം സംഭവിക്കാന്‍ പോകുന്നവയൊന്നും അത്രമേല്‍ സ്വഭാവികമായിരിക്കില്ലെന്ന്. കാരണം പുരുഷനെ അറിയാതെ ഗര്ഭവതിയാകുന്നതുപോലെയുള്ള അസാധാരണത്തങ്ങള്‍ തുടര്‍ന്നും സംഭവിക്കാമല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് അവള് പതറിപ്പോകാതിരുന്നത്? അവളറിഞ്ഞിരുന്നു തന്നോട് സംസാരിച്ചത് ദൈവമാണെന്ന്.. ദൈവം ഇടപെടുമ്പോള്‍ ഏതു കയ്പും മധുരമായി മാറുമെന്ന്.. ഏതു ഭാരവും ലഘൂവായിരിക്കുമെന്ന്.. സഹിക്കാനുള്ള ഭാരങ്ങളേ ദൈവം വച്ചുകെട്ടുകയുള്ളൂവെന്ന്..
മറിയമേ നിന്നെ പോലെ ദൈവസ്വരം എന്തായാലും അതിനോട് യെസ് പറയാനുള്ള കഴിവ് എനിക്ക് നല്കിയാലും.
വി എന്‍