ലോകത്തിലുള്ള എല്ലാ അമ്മമാരും സൗന്ദര്യത്തിന്റെ പൂര്ണ്ണതയിലുള്ളവരാണ്. അതുപോലെ തന്നെ മക്കളുടെ സ്നേഹം ലഭിക്കുന്നതുകൊണ്ടുകൂടിയാണ് അമ്മമാര്‍ സുന്ദരികളായിരിക്കുന്നത്. ലോകത്തില്‍ മറ്റെല്ലാ സുഖസൗകര്യങ്ങളും സമൃദ്ധിയും ലഭിച്ചാലും മക്കളുടെ സൗന്ദര്യംലഭിച്ചില്ലെങ്കില് അമ്മമാരുടെ ചൈതന്യം നഷ്ടമാകും.
മറിയത്തിന്റെ സൗന്ദര്യത്തിന് ഇപ്പോള്‍ മറ്റൊരു അര്‍ത്ഥംകൂടി കൈവരുന്നു. അത് സകലജനപദങ്ങളും അവളെ സ്നേഹിക്കുന്നതുകൊണ്ടാണ്.
അമ്മേ നിനക്ക് സൗന്ദര്യം വേണോ നീ സ്നേഹമാകുക. മക്കളേ നിങ്ങളുടെ അമ്മ സുന്ദരിയായിരിക്കണോ നിങ്ങള്‍ അവളെ സ്നേഹിക്കുക. പരിശുദ്ധ അമ്മേ നിന്റെ സ്നേഹത്തിലേക്ക് ഞങ്ങളെ നീ ചേര്‍ത്തുനിര്‍ത്തുക
എല്ലാവര്ക്കും മാതാവിന്റെ പിറവിത്തിരുനാള്‍ മംഗളങ്ങള്‍
വി എന്‍