മരിയ വിചാരങ്ങള്‍ 1

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം ജില്ലയിലെ ഐങ്കൊമ്പില്‍ ഒരു ബസിന് തീപിടിച്ച് കുറെയധികം ആളുകള്‍ മരിച്ചിരുന്നു. അന്ന് ഒരു പ്രമുഖപത്രം ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. കത്തിക്കരിഞ്ഞ ബസില്‍ ഒന്ന് അനങ്ങുക പോലും ചെയ്യാതെ എന്ന വണ്ണം കത്തിക്കരിഞ്ഞിരിക്കുന്ന ഒരു അസ്ഥിരൂപം. അതിന്റെ നെഞ്ചിന്റെ ഭാഗത്ത് അതേ പോലെ തന്നെ മറ്റൊരു ചെറിയ അസ്ഥിരൂപം. അതെ അത് ഒരു അമ്മയും കുഞ്ഞുമായിരുന്നു. ആളിപ്പടരുന്ന അഗ്നിനാളങ്ങള്‍ക്ക് മുമ്പില്‍ പോലും തന്റെ കുഞ്ഞിനെ ഒരു തീനാമ്പിന് പോലും വി്ടടുകൊടുക്കില്ലെന്ന് തീരുമാനിച്ച് തന്നോട് ചേര്‍ത്ത് തന്നില്‍ അലിയിപ്പിച്ച് സ്വയം കത്തിയെരിഞ്ഞ ഒരമ്മ. യഥാര്‍ത്ഥ മാതൃത്വത്തിന്റെ മഹോന്നത രൂപം.
ഇത്തരത്തിലുളള യഥാര്‍ത്ഥ അമ്മമാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയോ കുറഞ്ഞുവരികയോ ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്താണ് പരിശുദ്ധ അമ്മയുടെ പ്രസക്തിവര്‍ദ്ധിക്കുന്നത്. അവള്‍ വലിച്ചെറിയപ്പെട്ട, ഉപയോഗം കഴിഞ്ഞ വെറും മുട്ടത്തോടല്ല. ജീവന്റെ കാവലാളാണ്. ലോകത്തിന്റെ മുഴുവന്‍ അമ്മയാണ്.
ഒരു സ്ത്രീയുടെ അമമയാകാനുള്ള സാധ്യതകളുടെ എക്‌സറ്റന്‍ഷനാണ് മറിയം. അമ്മ നഷ്ടപ്പെട്ടുപോയവര്‍ക്ക്, അമ്മ ഉപേക്ഷിച്ചുപോയവര്‍ക്ക് ഈ അമ്മ മറിയമുണ്ട്.
എല്ലാവരെയും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന വിധത്തിലുളള ഹൃദയവാതായനങ്ങള്‍ അവള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.
ഒന്നേ നാം ചെയ്യേണ്ടതുള്ളൂ. ആ സന്നിധി അണയുക. ആ നാമം വിളിക്കുക. അമ്മ നമ്മെസ്വീകരിക്കും. തീര്‍ച്ച
വിഎന്