മരിയ വിചാരങ്ങള്‍ 2

പരിശുദ്ധ മറിയത്തിന്റെ രൂപങ്ങള്‍ക്ക് മുമ്പില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം മനസ്സ് കൂടുതല്‍ ശാന്തമാകുന്നതായി അനുഭവപ്പെടാറില്ലേ? സങ്കടങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നല്ല എങ്കിലും ഒരു ആശ്വാസം.. ഇതും കടന്നുപോകുമെന്നോ നിന്റെ സങ്കടങ്ങളെല്ലാം അവസാനിക്കുമെന്നോ നിന്റെ വേദനകളില്‍ ഞാന്‍ കൂടെയുണ്ടെന്നോ എല്ലാമുളള ആശ്വാസമല്ലേ അമ്മ അപ്പോള്‍ നല്കുന്നത്? ക്രിസ്തുവിന് കാല്‍വരി കയറാന്‍ ഒരുപക്ഷേ ധൈര്യം കിട്ടിയത് പോലും ചാരത്തായി അമ്മയും നടന്നുനീങ്ങുന്നുണ്ട് എന്ന അറിവായിരുന്നിരിക്കണം. ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ ഇതിനെ സാധൂകരിക്കുന്ന വിധത്തില്‍ യേശുവിന്റെ ചില മനോഗതങ്ങളുണ്ട്. അമ്മയെ കാണാന്‍ യേശു കൊതിച്ചിരുന്നു എന്ന മട്ടില്‍..
കയ്പുള്ള ഗുളിക കഴിക്കാന്‍ വിസമ്മതിച്ച് കരയുന്ന കുഞ്ഞ് അമ്മയാണ് കൊടുക്കുന്നതെങ്കില്‍ കരഞ്ഞുകൊണ്ടാണെങ്കിലും അത് വാങ്ങിക്കഴിക്കാന്‍ സന്നദ്ധനാകുന്നതുപോലെ…
അമ്മയുടെ തോളില്‍ കിടന്ന് ഇന്‍ജക്ഷന്‍ ഏറ്റുവാങ്ങുന്നതുപോലെ..
അമ്മകൂടെവരുമെങ്കില്‍ , അമ്മ കൊണ്ടുചെന്നാക്കുമെങ്കില്‍ സ്‌കൂളിലേക്കുള്ള ആദ്യയാത്രയില്‍ കരയില്ല എന്ന് വാക്ക് കൊടുക്കുന്നതുപോലെ..
അമ്മയുടെ സാന്നിധ്യം അമൂല്യമാകുന്നു.. അവിസ്മരണീയമാകുന്നു..
സുഗന്ധാവാഹിനിയായ അമ്മയെന്നൊരു വിശേഷണവും പരിശുദ്ധ അമ്മയ്ക്കുണ്ടല്ലോ. അമ്മ തന്റെ സാന്നിധ്യം സുഗന്ധരൂപത്തില്‍ തന്റെ പ്രിയപ്പെട്ടവരെ അറിയിക്കുന്നതാണ് അത്. സ്വര്‍ഗ്ഗത്തിന്റെ സാന്നിധ്യമാണത്. സ്വര്‍ഗ്ഗീയാനുഭവത്തിന്റെ ചെറുപതിപ്പാണത്. ഞാന്‍ നിങ്ങളോടുകൂടെയുണ്ട എന്നതിന്റെ അടയാളമാണത്.
വി എന്