ജോസഫ് നല്ല ഭര്‍ത്താവ് ആയത് മറിയം നല്ല ഭാര്യയായതുകൊണ്ടാണ്. മറിയം നല്ല ഭാര്യയായത് ജോസഫ് നല്ല ഭര്‍ത്താവ് ആയതുകൊണ്ടും. പരസ്പരമുള്ള ഹൃദയൈക്യമാണ് വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധതയാണ് ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം. മറ്റേയാള്‍ക്ക് കാവലിരിക്കാനുള്ള സന്മസ് ദാമ്പത്യത്തെ വിജയകരമായി മാറ്റും. പരസ്പരം കാവലായി മാറിക്കൊണ്ട് ദാമ്പത്യത്തെ അലങ്കരിച്ചവരായിരുന്നു ജോസഫും മറിയവും.
ഭാര്യയെന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ എന്തുമാത്രം വളര്‍ത്തി, പ്രോത്സാഹിപ്പിച്ചു അയാളെ കുറെക്കൂടി നല്ലതാക്കി മാറ്റുവാന്‍ നിങ്ങള്‍ക്ക് സാധിച്ചോ നിങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങളെക്കുറിച്ച ുമാത്രം ചിന്തിക്കാതെ ഭര്‍ത്താവിന്റെ സ്വപ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ആ സ്വപ്‌നങ്ങളുടെ സാക്ഷാത്ക്കാരത്തിന് വേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോയി.. എത്രമാത്രം വിയര്‍പ്പൊഴുക്കി. ദൈവസന്നിധിയില്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളില്‍ ഇതും ഉള്‍പ്പെട്ടേക്കാം. നല്ല അഭിനേത്രി,, നല്ല സഹപ്രവര്‍ത്തക, നല്ല കൂട്ടുകാരി.നല്ല അധ്യാപിക..നല്ല കരിസ്മാറ്റിക്.. ഇവരൊക്കെ നല്ല ഭാര്യമാകണമെന്ന് നിര്‍ബന്ധമില്ല. ആയിരുന്നെങ്കില്‍ നന്നായേനേ.
വി എന്