മറിയത്തോടൊപ്പം

കരുണാർദ്രമാകേണ്ട ക്രിസ്തീയ ജീവിതത്തിൻ്റെ ആദ്യ രൂപവും
ആദർശ രൂപവും പരിശുദ്ധ മറിയമാണ്.

കാനായിലെ കല്യാണ വിരുന്നിൽ
എല്ലാവരുടെയും കണ്ണുകൾ സ്വന്തം പാത്രങ്ങളിൽ മാത്രമായിരുന്നപ്പോൾ ….
അവളുടെ കണ്ണുകൾ ആതിഥേയരുടെ അസ്വസ്ഥതകളിലായിരുന്നു.
അവരുടെ നൊമ്പരത്തിൻ്റെ ഭാരം ഏറ്റെടുത്തവൾ ഇരുചെവി അറിയാതെ സകലതും അറിയുന്നവൻ്റെ പക്കൽ ഒരപേക്ഷ വയ്ക്കുന്നു.
” അവർക്ക് വീഞ്ഞില്ല.”

യേശു അവളോടു പറഞ്ഞു.
” സ്ത്രീയേ എനിക്കും നിനക്കും എന്ത്?
എൻ്റെ സമയം ഇനിയും ആയിട്ടില്ല.”
(യോഹന്നാൻ 2: 3, 4)

അപ്രതീക്ഷിതമായ മകൻ്റെ മറുപടിയ്ക്ക് അമ്മ മറിയത്തിൻ്റെ വാചാലമായ മൗനം……
അതിൽ നിന്നുയരുന്ന ധ്വനി;

എനിക്കും നിനക്കും പങ്കുണ്ട്. എന്തെന്നാൽ
നമ്മളിരുവരും സമർപ്പിതരാണ്.

മുപ്പതു വയസ്സുവരെയുള്ള മകൻ്റെ വളർച്ചയിൽ;
നസ്രത്തു മുതൽ ബേത്‌ലഹേം വരെയും,
ബേത്‌ലഹേമിൽ നിന്ന് മിസ്രയിം വരെയും,
മിസ്രയിമിലെ അഭയാർത്ഥി ജീവിതത്തിൽ നിന്നും വീണ്ടും നസ്രത്തു വരെയുള്ള ജീവിതയാത്രയിൽ അന്യരുടെ സഹായ ഉറവ
തങ്ങൾക്കായി തുറന്നു കിട്ടിയില്ലായിരുന്നെങ്കിൽ താനും മകനും ഇന്ന് ഇവിടെ എത്തുമായിരുന്നില്ല എന്ന് മറിയത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു .

പിന്നിട്ട വഴികളെയും……,
സഹായിച്ച കരങ്ങളെയും……,
കണ്ണിർ തുടച്ചു ചങ്കോടു ചേർത്തവരെയും ….,
മറക്കാതിരിക്കാം.
ജീവിത വഴികളിൽ നീ മുന്നേറുമ്പോൾ പിന്തിരിഞ്ഞൊന്നു നോക്കിയാൽ ……,
കടന്നു വന്ന വഴികളിലൊക്കെയും സ്വാന്തനത്തിൻ്റെ മരുപ്പച്ച കളായവരെ
നിറമിഴികളിൽ നിനക്കു കാണാം.

നാളെ നീയും ആരുടെയൊക്കെയോ
കണ്ണീർ തുടയ്ക്കണ്ടവനാണെന്ന ഓർമ്മപ്പെടുത്തൽ……

✍🏻Jincy Santhosh