മെയ് ഒന്നിന് വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേറ്റ് കരുണക്കൊന്ത ചൊല്ലണമെന്ന് വിശ്വാസികളോട് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍

കോഴിക്കോട്: മെയ് ഒന്നിന് വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേറ്റ് കരുണക്കൊന്ത ചൊല്ലണമെന്ന് വിശ്വാസികളോട് കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ് ഡോ വര്‍ഗീസ് ചക്കാലക്കലിന്റെ അഭ്യര്‍ത്ഥന. കോവിഡ് രോഗത്തെ നേരിടാനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് പ്രത്യേക സര്‍ക്കുലറില്‍ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഒരു സാധുവായ മനുഷ്യന്റെ വാക്കിനെ പ്രതിയാണ് താന്‍ ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നമ്മളെ രക്ഷിക്കാന്‍ കഴിയുന്ന ഏകശക്തി ദൈവം തന്നെയാണ്. നമുക്ക് അവനില്‍ വിശ്വസിക്കാം. അവനോട് ചേര്‍ന്നുനില്ക്കാം. പ്രാര്‍ത്ഥനയുടെ ദിവ്യശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാം. സര്‍ക്കുലറില്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കുന്നു.