ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് യുവവൈദികന്‍ മരണമടഞ്ഞു. സിംല-ഛത്തീസ്ഘട്ട് രൂപതയിലെ ഫാ. മൈക്കല്‍ ബോനിഫസാണ് മരണമടഞ്ഞത്. 42 വയസായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു മരണം ഹരിയാനയിലെ വിദൂരഗ്രാമമായ പോണ്ടുരിലായിരുന്നു അദ്ദേഹം സേവനം ചെയ്തിരുന്നത്.
രൂപതയെ സംബന്ധിച്ച് വലിയ നഷ്ടവും ആഘാതവുമാണ് വൈദികന്റെ മരണമെന്ന് രൂപതാധ്യക്ഷന്‍ ബിഷപ് ഇഗ്നേഷ്യസ് ലൊയോള അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കന്യാകുമാരിസ്വദേശിയാണ് ഫാ. മൈക്കല്‍. 2003 ലാണ് വൈദികനായത്.