റാഞ്ചി സഹായമെത്രാന്‍ ജംഷഡ്പൂരിന്റെ മെത്രാനാകുന്നു

റാഞ്ചി: റാഞ്ചിഅതിരൂപതയുടെ സഹായമെത്രാനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ബിഷപ് ടെലിസ്‌ഫോര്‍ ബിലുങിനെ ജംഷഡ്പൂര്‍ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ്മാര്‍പാപ്പ നിയമിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം 3.30 ന് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായതായി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. 2014 ഓഗസ്റ്റ് 30 മുതല്‍ റാഞ്ചിയുടെ സഹായമെത്രാനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ഡിവൈന്‍ വേര്‍ഡ് സന്യാസസഭാംഗമാണ്. ജാര്‍ഖണ്ഡ് സംസ്ഥാനത്താണ് റാഞ്ചി, ജംഷഡ്പൂര്‍ രൂപതകള്‍. ഒഡീസയിലെ റൂര്‍ക്കല സ്വദേശിയാണ് ബിഷപ് ടെലിസ്‌ഫോര്‍.