ദൈവത്തിന് നന്ദി, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി. ഞാന്‍ ഉടന്‍ തന്നെ ഡിസ്ചാര്‍ജാകും. റോമിലെ വികാര്‍ ജനറാലായ കര്‍ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസിന്റെ വാക്കുകളാണ് ഇത്. റോമിലെ ജെര്മെലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ആശുപത്രികിടക്കയില്‍ നിന്നാണ് ഈ വാക്കുകള്‍ പറഞ്ഞത്. കൊറോണ പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ കര്‍ദിനാളാണ് ഇദ്ദേഹം. തന്നെ ചികിത്സിച്ച ഡോക്ടേഴ്സ്, നേഴ്സുമാര്‍ , മറ്റ് ആശുപത്രിജീവനക്കാര്‍ എന്നിവര്‍ക്കും സന്ദേശത്തില്‍ കര്‍ദിനാള്‍ നന്ദി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.