കുറവിലങ്ങാട്: കത്തോലിക്കാ വിശ്വാസികളായ യുവതീയുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ ലൗ ജിഹാദ് മാത്രമല്ല നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന് പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അമുസ്ലീങ്ങളായവരെ ലഹരിവസ്തുക്കളും കഞ്ചാവും അടക്കമുള്ളവ ഉപയോഗിച്ച് അവരുടെ ജീവിതം നശിപ്പി്ക്കുന്ന നാര്‍ക്കോട്ടിക് ജിഹാദ് ശക്തമാണെന്നും തീവ്രനിലപാടുകള്‍ നടത്തുന്ന ഐസ്ക്രീം പാര്‍ലറുകള്‍, മധുരപാനീയ കടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്യാനാവാത്തസ്ഥലങ്ങളില് ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റ് മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംങ് കേന്ദ്രമായി മാറുന്നുണ്ടെന്നും തീവ്രവാദികളുടെ സ്ലീപിംങ് സെല്ലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുന്‍ ഡിജിപി ലോകനാഥ് ബെഹ്റയുടെ വാക്കുകളും മാര്‍ കല്ലറങ്ങാട്ട് ഉദ്ധരിച്ചു
Home Uncategorized ലവ് ജിഹാദ് മാത്രമല്ല നാര്‍ക്കോട്ടിക് ജിഹാദുമുണ്ട്: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്