വത്തിക്കാന്‍ സിറ്റി: ലോകം സമാധാനത്തിന് വേണ്ടി ദാഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ കാപ്പിറ്റോലൈന്‍ ഹില്ലില്‍ നടന്ന ഇന്റര്‍റിലീജിയസ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് സമാധാനം വേണം,കൂടുതല്‍ സമാധാനം വേണം. നമുക്കിനിയും നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. ഇന്ന് ലോകം സമാധാനത്തിന് വേണ്ടി ദാഹിക്കുകയാണ്. ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആളുകള്‍ യുദ്ധം മൂലം ദുരിതം അനുഭവിക്കുന്നു. തന്മബലം ദുരിതവും ദാരിദ്ര്യവും അനുഭവിക്കുന്നു. രാഷ്ട്രീയത്തിന്റെ മുന്‍ഗണന സമാധാനമായിരിക്കണം. പാപ്പ പറഞ്ഞു.
ലോകത്തിലെ പ്രമുഖ മതങ്ങളുടെ നേതാക്കളെല്ലാം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ക്രൈസ്തവമുസ്ലീം യഹൂദ സിക്ക് ബുദ്ധ മതനേതാക്കളുടെ പ്രതിനിധികളും ഇതില്‍ പെടുന്നു. ക്രൂശിതനായ ദൈവം നമ്മെ കൂടൂതല്‍ ഐക്യത്തിലും സാഹോദര്യത്തിലുമാകാനുള്ള കൃപ നല്കട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.
ബസിലിക്കയില്‍ മെഴുകുതിരികള്‍ കൊളുത്തി അഫ്ഗാനിസ്ഥാന്‍, കോംഗോ, ഇറാക്ക്,ലിബിയ, നൈജീരിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, സൊമാലിയ, സിറിയ, യുക്രൈന്‍, യെമന്‍, ഹോളി ലാന്റ് എന്നിവിടങ്ങളിലെ സമാധാനത്തിന് വേണ്ടിയും സമ്മേളനത്തില്‍ പ്രാര്‍ത്ഥിച്ചു.