ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരില്‍ ഈശോസഭാ വൈദികനും

പാളയംകോട്ടെ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരില്‍ ഈശോസഭ വൈദികനും. തമിഴ്‌നാട്ടിലെ പാളയംകോട്ടെ സെന്റ് സേവേഴ്‌സ്‌കോളജിലെ ഡയറക്ടര്‍ ഫാ. സവാരിമുത്തു ഇ്ഗ്നാസി മുത്തുവിനാണ് ഈ അപൂര്‍വ്വ ബഹുമതി. ബയോളജിയിലുള്ള സംഭാവനകളാണ് ഫാ. സവാരിമുത്തുവിനെ ഈ മികച്ചനേട്ടത്തിന് അര്‍ഹനാക്കിയത്. ലോകമെങ്ങുമുള്ള ഒരു ലക്ഷം ശാസ്ത്രജ്്ഞര്‍ക്കിടയില്‍ നിന്നാണ് യുഎസിലെ സ്്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഫാ. സവാരിമുത്തു തിരഞ്ഞെടുത്തത..
71 കാരനായ ഇദ്ദേഹം 800 റിസര്‍ച്ച് പേപ്പറുകളും 80 ബുക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 ഇന്ത്യന്‍ പേറ്റന്റും രണ്ടു യുഎസ് പേറ്റന്റും നേടിയിട്ടുണ്ട്. നൂറോളം പേര്‍ക്ക് ഡോക്ടറേറ്റ് നേടികൊടുക്കാനും സഹായിച്ചിട്ടുണ്ട്. ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെയും മദ്രാസ് യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാന്‍സലറുമായിരുന്നു.