ലോക്ക് ഡൗണ്‍ പ്രമാണിച്ച് സിനിമാതാരങ്ങളെല്ലാം വീടുകളില്‍ തന്നെയാണ്. എന്നും വീടിന് പുറത്തായിരിക്കുന്ന അവരെ സംബന്ധിച്ചും വീട്ടുകാരെ സംബന്ധിച്ചും ഇത് സന്തോഷ നിമിഷങ്ങളാണ്.
മക്കളും ജീവിതപങ്കാളിയുമൊത്തുള്ള നിമിഷങ്ങള്‍ അവിസ്മരണീയമാക്കാനുള്ള ശ്രമങ്ങളിലാണ് അവര്‍. അതിനിടയിലാണ് തന്റെ ലോക്ക് ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ നിവിന്‍ പോളി പങ്കുവച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍കാലത്ത് കുടുംബപ്രാര്ത്ഥനയില് സജീവമാകാന്‍ കഴി്ഞ്ഞുവെന്നാണ് താരം കുറിച്ചിരിക്കുന്നത്. സന്ധ്യാപ്രാര്‍ത്ഥനയില്‍ വിശ്വാസമുള്ളയാളാണ് അമ്മ.
അതുകൊണ്ട് അമ്മയ്ക്കൊപ്പം സന്ധ്യാപ്രാര്‍ത്ഥനയില്‍ ഞങ്ങളെല്ലാവരുമുണ്ട്. നിവിന്‍ എഴുതുന്നു.