മുക്സ്റ്റാര്: രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ കാലത്ത് അന്നത്തിന് വഴിമുട്ടി കഴിയുന്ന പഞ്ചാബിലെ ദരിദ്രരെ സഹായിക്കാന്‍ കത്തോലിക്കാസഭ മുന്നിട്ടിറങ്ങി. സഭയുടെ ഈ കാരുണ്യപ്രവൃത്തികളുടെ ഔദ്യോഗികമായ ഉദ്ഘാടനം ജില്ലാ പോലീസ് ഓഫീസര്‍ എസ് രാജ് ബച്ചന് സിംങ് നിര്‍വഹിച്ചു.
പതിനായിരത്തോളം മില്‍ക്ക് പായ്ക്കറ്റുകളും വിറ്റമിന്‍ ടാബ്ലറ്റുകളും വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. ഗവണ്മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിതരണം.
ലിറ്റില്‍ ഫഌവര്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി, ലിറ്റില്‍ ഫഌവര്‍ സ്കൂള്‍, ലിറ്റില്‍ ഫളവര്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവ ചേര്‍ന്നാണ് പാല്‍വിതരണം നടത്തുന്നത്. വൈദികര്‍, കന്യാസ്ത്രീകള്‍,യുവജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ഇതിനകം മൂവായിരത്തിലധികം മാസ്ക്കുകളും വിതരണം ചെയ്തുകഴിഞ്ഞു.
പ്രദേശത്തെ സന്യാസസമൂഹമായ ഡോട്ടേഴ്സ് ഓഫ് മേരിയുടെ സഹകരണവും ഇതിന് പിന്നിലുണ്ടെന്ന് കോണ്ഗ്രിഗേഷന് ഓഫ് സെന്റ് തെരേസ ഓഫ് ലിസ്യൂ സുപ്പീരിയര്‍ ജനറലല്‍ ഫാ. മാത്യു കുമ്പുക്കല്‍ പറഞ്ഞു. പുരുഷന്മാര്ക്കുവേണ്ടിയുള്ള സന്യാസസമൂഹമാണ് ഇത്.