1988 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പുറത്തിറക്കിയ പാസ്റ്റൊർ ബോനിസ് എന്ന അപ്പോസ്തോലിക രേഖയ്ക്ക് പകരമായി ഫ്രാൻസിസ് മാർപ്പാപ്പ പുറത്തിറക്കിയ പ്രഡികേറ്റ് ഇവാഞ്ചലിയും എന്ന അപ്പോസ്തോലിക രേഖ വഴി ഏതൊരു കത്തോലിക്കാ വിശ്വസിക്കും വത്തിക്കാനിലെ ഭരണ കേന്ദ്രങ്ങളുടെ തലപ്പത്തു എത്താനുള്ള സാധ്യത ഏറിയിരിക്കുകയാണ്.
ഇത് വരെ വൈദികർ മാത്രം വഹിച്ചിരുന്ന നേതൃ പദവികളിലാണ് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യസമില്ലാതെ ആരും പരിഗണിക്കപ്പെടാവുന്ന നിലയിലേക്ക് പരിശുദ്ധ പിതാവ് മാറ്റിയിരിക്കുന്നത്. ഏതൊരു കത്തോലിക്കാ വിശ്വസിക്കും സഭയുടെ ദൗത്യമായ സുവിശേഷ പ്രഘോഷണത്തിനുള്ള കടമയുണ്ടെന്നും അതിനാൽ പുരോഹിതർ മാത്രം വഹിച്ചിരുന്ന പദവികളിലേക്ക് അവരെയും പരിഗണിക്കേണ്ടതുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.
ഒൻപതു വർഷത്തെ പഠനത്തിന് ശേഷമാണ് പുതിയ മാർഗ്ഗ രേഖ പരിശുദ്ധ പിതാവ് പുറത്തിറക്കിയത്. കഴിഞ്ഞ വർഷം തന്നെ വത്തിക്കാനിലെ ഗവർണ്ണർ പദവിയിലേക്കും മറ്റു പദവികളിലേക്കും വനിതകളെ നിയോഗിച്ചിരുന്നു.
പുതിയ മാർഗ്ഗ രേഖ പന്തക്കുസ്ത ദിനമായ ജൂൺ 5 നു നിലവിൽ വരും.
by Sijo Thaliyath