വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ യുവകര്‍ഷകന്‍ പി. പി മത്തായിയുടെ വീട് മെത്രാന്മാര്‍ ഇന്ന് സന്ദര്‍ശിക്കും

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ യുവകര്‍ഷകന്‍ പി. പി മത്തായിയുടെ വീട് ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശ്ശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലും ഇന്ന് സന്ദര്‍ശിക്കും. കര്‍ഷക നേതാക്കളും ഇവരെ അനുഗമിക്കും. രാവിലെ 11 മണിക്കാണ് മെത്രാന്മാര്‍ എത്തിച്ചേരുന്നത്. മത്തായിയുടെ കുടുംബവും കട്ടച്ചിറ കുടപ്പന ദേശസമിതിയും വീടിന് സമീപത്ത് ഷെഡ് കെട്ടി അനിശ്ചിതകാല ദു:ഖാചരണം നടത്തിവരികയാണ്. മത്തായിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രൂപതാധ്യക്ഷന്മാര്‍ ഇന്ന് കുടുംബം സന്ദര്‍ശിക്കുന്നത്.