വലിയവൻ ആകാൻ ഉള്ള വടംവലി അവർക്കിടയിൽ അസാധാരണമല്ലായിരുന്നു .എല്ലാം ത്യജിച്ചുവെന്ന് സ്വയം വിളിച്ചെങ്കിലും അവകാശപ്പെട്ടെങ്കിലും എന്തെങ്കിലുമൊക്കെ കയ്യിൽ തടയണമെന്ന മോഹം വിട്ടുമാറാതെ അവരോട് കൂടെയുണ്ടായിരുന്നു.അതിനാലാണ് സ്ഥാനമാനങ്ങളെ സംബന്ധിച്ചുള്ള തർക്കങ്ങളും വാക്കേറ്റ ങ്ങളും അവർക്കിടയിൽ പതിവായിരുന്നത് .തന്മൂലം അവ തീർപ്പാക്കാനു൦, തന്നെ അനുഗമിക്കുന്ന അവരെ പറഞ്ഞു പഠിപ്പിക്കാനും ക്രിസ്തുവിന് നന്നേ പണിപ്പെടേണ്ടി വന്നു .അതിനുവേണ്ടി അവൻ ഉപയോഗിച്ച വൈരുദ്ധ്യങ്ങൾ നിറഞ്ഞ ചില പ്രതീകങ്ങളിൽ ഒന്നായിരുന്നു ‘ശിശു ‘.
സ്വർഗ്ഗരാജ്യത്തിലെ വലിയവൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനു മുമ്പ് അവൻ അവരുടെ മധ്യത്തിൽ നിർത്തിയത് തന്നെ കേൾക്കാൻ ഒത്തുകൂടിയിരുന്നവരിൽ ആരുടെയോ കയ്യിലിരുന്ന ഒരു ശിശുവിനെ ആയിരുന്നു.
മറ്റുള്ളവരുടെ വളർച്ചയ്ക്ക്
ചിലവേളകളിൽ…
ഞാൻ കുറയേണ്ടതായിട്ടുണ്ട്.
ചില കസേരകളിൽ നിന്ന് ഞാൻ എഴുന്നേറ്റാലേ …, അവന് ഇരിക്കാൻ പറ്റൂ.
ചില വാതിലുകളിൽ നിന്ന് ഞാൻ
മാറി നിന്നാലേ…., അവന് കടന്നു വരാൻ പറ്റൂ.
ആയുസ്സിനെ ഇന്നലെകളിൽ ആവശ്യത്തിലധികം ഭാരം നീ ആർജ്ജിച്ച് എടുത്തിട്ടുണ്ട് .നിൻെറ ശരീരം എത്ര വളർന്നാലും ആത്മാവിൽ ….മരണം വരെ ഒരു ‘ശിശു’വാകണം .വലിമയെ വിലമതിക്കുകയും ചെറുമ യെ അവമതിക്കുകയും ചെയ്യുന്ന സമൂഹത്തിൽ സ്വയം ചെറുതായി കൊണ്ട് വലുതാകാനുള്ള സാധ്യത അവ൯െറ അനുയായിയായ നിനക്ക് മാത്രമേ ഉള്ളൂ.
ക്രിസ്തുവിനേക്കാൾ വലിയവരായി നടിച്ച്
നാം ജീവിക്കരുത്.
നമ്മൾ എത്ര ജീവിച്ചാലും അവൻ്റെ
മൂന്നു വർഷത്തെ പരസ്യജീവിതത്തിനൊപ്പം
എത്തില്ല എന്നോർക്കുക.
(വായനയിലെ ശകലങ്ങളുടെ ശേഖരത്തിൽ നിന്നും …)
✍🏻Jincy Santhosh