വിവേകവും അനുസരണവുമുണ്ടെങ്കില്‍ പകര്‍ച്ചവ്യാധികള്‍ തിരികെയെത്തില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ അതിനോട് വിവേകത്തോടും അനുസരണയോടും കൂടി പ്രതികരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്വാറന്റൈനില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ദൈവത്തോട് അവിടുത്തെ ജനങ്ങളായ നാം ഓരോരുത്തരും വിവേകത്തിന്‌റെ കൃപ ലഭിക്കാനും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനുള്ള കൃപയ്ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം. ഇന്നലെ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കവെയാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ലോക്ക് ഡൗണ്‍ കാര്യങ്ങളില്‍ നിയന്ത്രണം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും പൊതുകുര്‍ബാന പുനസ്ഥാപിക്കാന്‍ ഇനിയും വൈകുന്നതിനെ സംബന്ധിച്ച് ഇറ്റാലിയന്‍ മെത്രാന്‍സമിതി ശക്തമായി പ്രധാനമന്ത്രിയെ വിമര്‍ശിച്ചു.