വിശുദ്ധരുടെ നാമകരണ നടപടികളുടെ തിരുസംഘത്തിന് പുതിയ തലവന്‍

വത്തിക്കാന്‍സിറ്റി: വിശുദ്ധരുടെ നാമകരണ നടപടികളുടെ തിരുസംഘത്തിന്റെ പുതിയ തലവനായി ബിഷപ് മാഴ്‌സെല്ലോ സെമെറാറോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കര്‍ദിനാള്‍ ആഞ്ചെലോ ബെക്കു കഴിഞ്ഞ മാസം തത്സഥാനത്തു നിന്ന് രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നിലവില്‍ ബിഷപ് മാഴ്‌സെല്ലോ കാര്‍ഡിനല്‍ അഡ് വൈസേഴ്‌സ് കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. 72 കാരനായ ഇദ്ദേഹം ഇറ്റലി സ്വദേശിയാണ്. 1947 ഡിസംബര്‍ 22 നാണ് ജനനം. 1971 ല്‍ വൈദികനായി.