വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയെക്കുറിച്ചുള്ള പുതിയ സിനിമ ഇന്നലെ പ്രദര്‍ശനത്തിനെത്തി. ഡോക്യുഡ്രാമ എന്ന രീതിയിലാണ് രണ്ടു കിരീടങ്ങള്‍ എന്ന പേരിലുള്ള സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായിരുന്ന മാക്‌സിമില്യന്റെ ജീവിതത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദ്യം. വൈദികനാകുന്നതിന് മുമ്പുള്ള ജീവിതകാലത്തെ അനുഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. നന്നേ ചെറുപ്പത്തില്‍ മാതാവ് വിശുദ്ധന് പ്രത്യക്ഷപ്പെട്ടിരുന്നതായും വെള്ളയും ചുവപ്പും കിരീടങ്ങള്‍ നല്കി ഇതിലേത് വേണമെന്ന് ചോദിച്ചിരുന്നതായും കഥയുണ്ട്.
രണ്ടും വേണമെന്നായിരുന്നുവത്രെ വിശുദ്ധന്റെ മറുപടി. വെള്ള വിശുദ്ധിയുടേതും ചുവപ്പ് രക്തസാക്ഷിത്വത്തിന്റേതുമാണ്. ഔഷവിറ്റസ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച് സഹതടവുകാരന്റെ ജീവന്‍ രക്ഷിക്കാനായി കോള്‍ബെ രക്തസാക്ഷിത്വം പിന്നീട് വരിച്ചുവെന്നത് അനുബന്ധ കഥ.