കോട്ടയം: വീടുകളില്‍ വെള്ളം കയറിയിട്ടും കോവിഡ് വ്യാപനം ഭയന്ന് വീടുകളില്‍ കഴിയുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് റൊട്ടിയും പാലുമായി മലനാട് ഡവലപ്മെന്റ് സൊസൈറ്റി. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന് ചെയര്മാന് മാര്‍ ജോസ് പുളിക്കലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഭക്ഷണ വിതരണം നടത്തുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമാണ് മലനാട് ഡെവലപ്മെന്റ് സൊസൈറ്റി. വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മാവേലിക്കര ചേതന എന്നിവയും ഇതിനോട് ചേര്‍ന്ന് സഹകരിക്കുന്നുണ്ട്.