സന്തോഷം

“സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല “
( ലൂക്കാ 2:7 )

തിരുപ്പിറവിയുടെ സന്തോഷം അനുഭവിക്കാൻ കഴിയാതെ പോയവരെ ധ്യാന വിഷയമാക്കണം ഈ നാളുകളിൽ .

സത്രം സൂക്ഷിപ്പുകാർ:
തിരുക്കുടുംബത്തിനുനേരെ വാതിൽ കൊട്ടിയടച്ചവർ….
അതിനവർക്കു പറയാൻ കാരണങ്ങളും ന്യായീകരണങ്ങളും ഏറെയുണ്ടാവാം.

ഹേറോദേസ്:
അവനും കഴിഞ്ഞില്ല, ദൈവപുത്രൻ്റെ മനുഷ്യാവതാരത്തെ ഏറ്റെടുക്കാൻ ….
തൻ്റെ സിംഹാസനത്തിന് ഇളക്കം തട്ടിയിരിക്കുന്നെന്ന തിരിച്ചറിവിൽ,
ദൈവത്തെ ശത്രുവായി കരുതി അവിടുത്തേക്കെതിരെ വാളോങ്ങിയവൻ…

ഈ കാലഘട്ടത്തിലുമുണ്ട് ദൈവ സ്വരത്തിനെതിരെ ഹൃദയ വാതിലുകൾ കൊട്ടിയടക്കുന്നവർ…
ക്രിസ്തുവിനും അവൻ്റെ സഭയ്ക്കും അഭിഷിക്തർക്കും എതിരെ വാളോങ്ങുന്നവർ……

മനുഷ്യൻ്റെ ഇഷ്ടാനിഷ്ടങ്ങളെന്ന ഉരകല്ലിൽ
ഉരച്ചു ദൈവപുത്രൻ്റെ മേന്മ നിശ്ചയിക്കുക.
എല്ലാക്കാലത്തെയും പ്രലോഭനമാണിത്.

മനുഷ്യൻ നിശ്ചയിക്കുന്നതനുസരിച്ച്
ദൈവം സാഹസം കാണിക്കണം.
ഭക്തനൊത്ത വിധം അവൻ വിധേയപ്പെടണം.
അല്ലെങ്കിൽ അവൻ ദൈവമല്ല.
ചരിത്രത്തിലുടനീളം ക്രിസ്തുവിനോടും,
അവൻ്റെ സഭയോടും ഇതേ വെല്ലുവിളി
ആവർത്തിക്കുന്നു.

പകിട്ടാർന്ന സാമ്രാജ്യങ്ങളൊക്കെ
നിലം പതിച്ചിട്ടും ക്രിസ്തുവിൻ്റെ സഭ
ഇന്നും നിലനില്ക്കുന്നതിൻ്റെ കാരണം
അത് ശാന്തമായി ചരിക്കുന്നു എന്നതാണ്.

സാഹസം കാട്ടി രസിപ്പിക്കാതെ,
മനുഷ്യനോടൊത്ത് സഹിച്ച് നിലകൊള്ളുന്നു.

കാലമുയർത്തുന്ന ഓരോ വെല്ലുവിളിയിലും
ശാന്തതയോടെ ദൈവ സ്വരം ശ്രവിക്കാൻ …
കിസ്തുവിനെ ഏക രക്ഷകനായി ഹൃദയത്തിൽ സ്വീകരിക്കാൻ..
ഈ ധ്യാന ചിന്ത നമ്മെ സഹായിക്കും.

✍🏻Jincy Santhosh