വത്തിക്കാന്‍ സിറ്റി: ഇന്ന് സഭയുടെ പ്രഖ്യാപനം ലോകമെങ്ങും പ്രതിദ്ധ്വനിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍്പാപ്പ. യേശുക്രിസ്തു ഉയിര്‍ത്തെണീറ്റു അവന്‍ സത്യമായും ഉയിര്‍ത്തെണീറ്റു എന്നതാണ് ആ പ്രഖ്യാപനം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ ദിന സന്ദേശം നല്കുകയായിരുന്നു പാപ്പ. ഉത്ഥിതനായ ക്രിസ്തു ക്രൂശിക്കപ്പെട്ടവന്‍ കൂടിയാണ്. അവിടുത്തെ മഹത്വപൂര്‍ണ്ണമായ ശരീരം മുറിവുകള്‍ വഹിക്കപ്പെട്ടവയായിരുന്നു. ആ മുറിവുകള്‍ പ്രത്യാശയുടെ ജാലകങ്ങളായി മാറി. നാം അവിടുത്തെ തിരുമുറിവുകളിലേക്ക് നോക്കണം. മനുഷ്യവംശത്തിന്റെ മുഴുവന്‍ മുറിവുകളെയും അവിടുന്ന് സൗഖ്യപ്പെടുത്തും. ഉത്ഥിതനായെങ്കിലും താന്‍ ഇപ്പോഴും നിങ്ങളുടെ കൂടെയുണ്ടെന്നും ക്രിസ്തു നമുക്ക് ഉറപ്പുനല്കുന്നുണ്ട്.കൊറോണ രോഗബാധിതരായി മരണമടഞ്ഞവരെയും അവരെ അവസാനമായി കാണാന്‍ കഴിയാതെ പോയ ബന്ധുക്കളെയും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. ഉത്ഥിതനായ ക്രിസ്തു എല്ലാവര്‍ക്കും പ്രത്യാശ നല്കുന്നുണ്ട്. ദരിദ്രര്‍ക്കും ഭവനരഹിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും എല്ലാം. രാഷ്ട്രീയനേതാക്കള്‍ പൊതുനന്മയ്ക്കുവേണ്ടി ഒരുമിച്ചുപ്രവര്‍ത്തിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Home International News സഭയുടെ പ്രഖ്യാപനം ഇന്ന് ലോകമെങ്ങും പ്രതിദ്ധ്വനിക്കുന്നു; ഫ്രാന്‍സിസ് മാര്‍പാപ്പ