ഐവറി കോസ്റ്റ്: കോവിഡ് വ്യാപനം ജ നജീവിതത്തെ വിവിധരാജ്യങ്ങളില്‍ വിവിധ രീതികളില്‍ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിന്ന് ആഫ്രിക്കയിലെ ഐവറി കോസ്റ്റിന്റെ അവസ്ഥയും ഭിന്നമല്ല. സഭ വലിയൊരു സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇവിടുത്തെ മെത്രാന്‍സമിതിയുടെ പത്രക്കുറിപ്പ് വ്യക്തമാക്കിയത്. കത്തോലിക്കാ വിദ്യാലയങ്ങളും യൂണിവേഴ്‌സിറ്റികളും കോവിഡ് ബാധയെ തുടര്‍ന്ന് അടച്ചതുവഴി സാമ്പത്തികപ്രതിസന്ധി രൂക്ഷമായി. ഫീസിനത്തില്‍ വലിയൊരു തുക പിരിഞ്ഞുകിട്ടാനുണ്ട്, ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ ഫീസ് തിരിച്ചുപിടിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഗവണ്‍മെന്റ്ില്‍ നിന്ന് കിട്ടാനുള്ള സര്‍ക്കാര്‍ സബ് സിഡികളും കുടിശികയായിട്ടുണ്ട്. സഭാവകസ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാനും ബുദ്ധിമുട്ടുണ്ടെന്ന് മെത്രാന്‍സമിതി അറിയിച്ചു.എങ്കിലും ആരെയും പിരിച്ചുവിടാന്‍ സഭ ഉദ്ദേശിക്കുന്നില്ല. അവരെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. അടച്ചുപൂട്ടല്‍ ഒഴിവാക്കാനും ശമ്പളം നല്കിക്കൊണ്ടിരിക്കാനുമുള്ള പദ്ധതികള്‍ക്കാണ് അവര്‍ ശ്രമിക്കുന്നത്. തങ്ങളുടെ പ്രശ്‌നം സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ സഹായിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
Home International News സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരെ സംരക്ഷിച്ച് ഐവറി കോസ്റ്റിലെ സഭ