ലോകം മുഴുവൻ മഹാമാരിയുടെ ദുരിതങ്ങൾ പേറുമ്പോൾ , മരണഭീതിയിൽ മനുഷ്യൻ അവനവനിലേക്ക് തന്നെ ചുരുങ്ങുമ്പോൾ , കുടുംബന്ധങ്ങളേക്കാൾ സ്വന്തം ജീവന് പലരും പ്രാധാന്യം കൊടുക്കുന്ന കോവിഡ് കാലത്തു സ്നേഹത്തിന്റെ പുതിയ സന്ദേശം നൽകിയിരിക്കുകയാണ് വാരിയാനിക്കാടിന്റെ ഇടയൻ . ക്രൈസ്തവ വിശ്വാസത്തിൽ കാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ് മരിച്ചവരെ അടക്കുന്നത് , പക്ഷേ ഈ മഹാമാരിയുടെ സമയത്തു ഇത് അസാധ്യമായിരിക്കുകയാണ്.
പക്ഷേ ഈ വേളയിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്കാരശുശ്രുഷകൾക്ക് നേതൃത്വം വഹിക്കുവാൻ മുന്നോട്ട് വന്നിരിക്കുകയാണ് വാരിയനിക്കാടിന്റെ പ്രിയ വികാരിയച്ചൻ ഫാദർ തോമസ് ഓലായത്തിൽപാലാ രൂപത ചെമ്മലമറ്റം ഇടവകാംഗമായ ചേറ്റുകുഴിയിൽ രാജു (51) കോവിഡ് ബാധിച്ചു മരിച്ച അവസരത്തിൽ യാതൊരു മടിയും കൂടാതെ ദൈവസ്നേഹത്തിന്റെ പ്രതീകമായി മാറി വാരിയനിക്കാട് പള്ളി വികാരി ഫാ തോമസ് ഓലായത്തിൽ ചെമ്മലമറ്റം പള്ളി അസി . വികാരി ഫാ. ജോസഫ് കൈതോലിൽ , തിടനാട് പള്ളി അസി. വികാരി ഫാ. ജോസഫ് കൂവള്ളോർ , ബിജു ചെമ്മലമറ്റം എന്നിവർ ചേർന്ന് സംസ്കാരശുശ്രുഷകൾ നടത്തിക്കൊണ്ട് മാനവസ്നേഹത്തിന്റെ മാതൃകയായി.
കടപ്പാട്: ഫേസ്ബുക്ക് പോസ്റ്റ്