സ്റ്റാന്‍സ്വാമി ജയിലില്‍ തന്നെ; ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവച്ചു

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണകമ്മീഷന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവച്ചു. 84 കാരനും പാര്‍ക്കിന്‍സണ്‍ രോഗിയുമായ സ്റ്റാന്‍സ്വാമിയുടെ ജാമ്യാപേക്ഷ തുടര്‍ച്ചയായി മാറ്റിവച്ചത് തങ്ങളെ നിരാശപ്പെടുത്തിയെന്ന് ഈശോ സഭ അഭിഭാഷകന്‍ ഫാ. എ സന്താനം പ്രതികരിച്ചു. ഫെബ്രുവരി 12 ന് വാദംകേട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആദ്യം ഫെബ്രുവരി 16 നും പിന്നീട് മാര്‍ച്ച് രണ്ടിനും വീണ്ടും മാര്‍ച്ച് 16 നും മാറ്റിവച്ചിരുന്നു. ഇപ്പോള്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 22 ലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ എട്ടിനാണ് ഫാ. സ്റ്റാന്‍സ്വാമിയെ തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.